സമസ്യ
കൂരിരുട്ടിലും വെയിൽ വെളിച്ചത്തിലും നീയെന്നെ കണ്ടു
പൊന്നോമനയെന്നു പറഞ്ഞെന്നെ വാരിപ്പുണർന്നു
പകലിരവുകൾ ഭേദമില്ലാതെ ഇരയിമ്മൻ തമ്പിയുടെ
ഈരടികൾ നമുക്ക് ചുറ്റും ഒഴുകിപ്പരന്നു
ഞാൻ നിനക്കേറ്റം ചേർന്നവളെന്നെന്ടെ
കാതോരം മന്ത്രം ചൊല്ലിയ നിന്ടെ
ഇന്ദ്രജാലത്തിലലിഞ്ഞലിഞ്ഞ് ഞാൻ
ഏതോ ആഴങ്ങളിൽ അലഞ്ഞുലാത്തി
ആനന്ദത്തിന്റെ മുത്തും പവിഴവും കോർത്തെടുത്തു
നുരയുന്ന ആത്മനിർവൃതിയോടെ
നിന്റെയുടലൊട്ടി ഞാനുറങ്ങിയുണർന്നു
അങ്ങനെയെത്രയെത്ര ഉറക്കങ്ങൾ , ഉണർച്ചകൾ !
പന്ത്രണ്ടു ചുവടുകളിൽ ഭൂമിപ്പെണ്ണു സൂര്യനെ
വലം വെച്ചെത്തി നാണിച്ചു തുടുത്തപ്പോൾ
ഉറക്കം വിട്ടെഴുന്നേറ്റ നീ എന്നോടു ചോദിച്ചു,
"പെണ്ണേ , നിന്ടെയുള്ളിലൊരു പെണ്ണുണ്ടായിരുന്നോ ?"
"അമ്മേ " യെന്നൊരാർത്ത നാദത്തോടെ
ഭൂമി പിളർന്നുള്ളിലിറങ്ങിയൊളിക്കാൻ ഞാൻ കൊതിച്ചു .
പക്ഷെ ...