Sunday, November 21, 2010

another time to go back
going back to the wet long nights,
to the endless lingering
and perhaps to the final days of my own life
who knows it all?

Rain drops forging patterns in the sacred pond
Dawns are still beautiful
as they give hope to meet your eyes
somewhere among that silent crowd
making their way to the temple

On a Sunday after the mass
somewhere there around the Church
Or may be on a Friday afternoon
Who knows where you are!

I have to tell you something...
that I am scared
During nights like this when my sleep's fled
and restlessly roaming somewhere there
I smell the freshly brought jasmine flowers
hear the drums and see the vermilion marks
I can feel the uneasiness of my caretakers

Oh before I got handed over
I must meet you
and tell you that
this is not what i want.


Nemesis?

"I'm at the shore
It is silent
No ripples embrace me
Let me not think about you

my dreams are dozing at your eyelids
right there
My ears are dumb as they couldn't listen to you
Still I can feel the echoes of that song of solitude

The lake is still
as if it is frozen
I can see the face you used to take in your hands
I can see the eyes that dreamt of your dreams
This is the face you loved once
Yes this is the face you loved once".

Thus she stayed there
And fell in love with herself
I do not know
if she turned to a flower later on
Who cares!!!



A Question

Teacher me no english speak good
my dad no english speak
my mom Nooo english speak
me very rich
me england live now
why now english learn?

retrospection

drops that rolled out of my eyes
defying all my commands,
do they reflect you my love?
or are those mirrors of my sight?

Sunday, July 25, 2010

ഊര്‍മ്മിള

തനിച്ചിരിക്കുന്ന ഓരോ നിമിഷവും
ഒരു തുള്ളി കണ്ണുനീരോഴുക്കാതെ
പ്രാര്‍ഥനയോടെയിരുന്നത് നിന്റെ രക്ഷക്കായാണ്
എന്റെ കണ്ണീര്‍ക്കണങ്ങള്‍ ഭൂമി തൊടുമ്പോള്‍
നിനക്ക് മേല്‍ ശാപം നിഴല്‍ വിരിക്കാതിരിക്കാന്‍.

കരയാതെ, പറയാതെ കൂട്ടി വച്ചത് ഒരു കടലായിരുന്നു
ഒരുനാള്‍ നീയരികെ വരുമ്പോള്‍
ആര്‍ത്തലച്ചു പെയ്യാന്‍ കാത്തിരുന്ന മഴയായിരുന്നു.

മുന്‍പേ നടന്ന നിന്റെ പാദങ്ങളെ ഞെരിച്ച ഓരോ
കല്ലും മുള്ളും ചതച്ചരച്ചത് എന്റെ ഹൃദയതെയാണ്
പതിനാലു സംവത്സരം ഞാന്‍ മറക്കാന്‍ ശ്രമിച്ചത്‌ എന്നെയായിരുന്നു
ഓരോ നിമിഷവും ഓര്‍ത്തോര്തിരുന്നത് നിന്റെ കടമകളെ യായിരുന്നു
നിന്നോടൊപ്പം അവരെയും ഞാന്‍ സ്നേഹിച്ചു പോയല്ലോ!!!

നാട് പൂത്തുലഞ്ഞ ആ നാളില്‍ നീ ചിറകാര്‍ന്ന രഥമേറിവന്നു
മിടിക്കുന്ന ഹൃദയത്തില്‍ കനലും കടലുമോളിപ്പിച്ചു
ഞാന്‍ ഓടിവന്നു... പക്ഷെ നിന്റെ മനസ്സിലും
ഈ ചിത്രത്തിലും ഞാനെവിടെയാണ്???

കാലമറിയാതെ, ആരുമറിയാതെ ഞാനൊളിപ്പിച്ച
കണ്ണുനീര്‍ പെയ്യാതിരിക്കട്ടെ.
അന്നും ഇന്നും ഇനിയെന്നും നിനക്ക്
നിഴലായി എന്റെ പ്രാര്‍ത്ഥനകള്‍ ചരിക്കട്ടെ...

Wednesday, June 30, 2010

അടച്ചിട്ട മുറിക്കുള്ളില്‍
എന്റെ വീടിന്റെ താക്കൊലോളിച്ചു വച്ച്
ഒരു മൂലയ്ക്ക് പതുങ്ങിയിരിക്കുന്നു.

നിലാവ് പരക്കുമ്പോള്‍ ദേഹം ചുട്ടു പൊള്ളുന്നു
കാറ്റ് വീശുമ്പോള്‍ വിഭ്രാന്തി പടരുന്നു
സൂര്യനുദിക്കുമ്പോള്‍
മുറിക്കുള്ളിലെ തടാകത്തില്‍ നിറഞ്ഞു നില്‍ക്കുന്ന
പ്രതിബിംബത്തെ പ്രണയിച്ചു
മെല്ലെ മെല്ലെ കീഴ്പ്പെട്ട്‌ എന്റെ മനസ്സുടഞ്ഞു ചിതറുമ്പോള്‍
ആ തരികള്‍ നിനക്ക് ചുറ്റും മിന്നാമിനുങ്ങുകലായെങ്കില്‍

Sunday, May 23, 2010

തീത്തുമ്പികള്‍

നീ എന്റെ പ്രണയിനി...
നിമിഷാര്‍ധം പോലും അകലരുതെന്നു കൊതിച്ചവള്‍
നമുക്ക് വേണ്ടി അകലങ്ങളില്‍
ആയിരങ്ങളുടെ മുറിവില്‍
മരുന്ന് വച്ചവള്‍
എന്നുമെന്റെ മനസ്സിലെ വ്രണത്തിന്റെ വേദന
പ്രണയം കൊണ്ടോപ്പിയെടുതവള്‍

നീ എനിക്കമ്മ...
കരുതലോടെ ഓരോ തുട്ടുകളും
നമുക്കായി കരുതി വച്ച്
നമ്മുടെ വിയര്‍പ്പു തുള്ളികളെ ദൈവം
സ്വര്‍ണ നാണ്യ ങ്ങളാക്കുമെന്ന്
എന്നെ ധൈര്യപ്പെടുത്തിയവ ള്‍
തിരികെ വരാനുള്ള ആവേശത്തിലും
ഇനിയും പണിതീരാത്ത നമ്മുടെ വീടിനു
രണ്ടു വാതിലുകളുടെ സുരക്ഷയുറപ്പാക്കാന്‍
സ്വയം പിശുക്കിയായി
ചിലവേറെ കുറച്ചു പറന്നവള്‍

നീ എന്റെ മകള്‍...
ഓരോ തവണയും പറന്നിറങ്ങിയ ശേഷം
എന്റെ നെഞ്ചോട്‌ ചേര്‍ന്ന് നിന്ന്
വിതുംബിയവള്‍
ആഴിയുറെയും തെങ്ങിന്‍ തലപ്പുകളുടെയും ആകാശക്കാഴ്ച്ചയെ കുറിച്ച്
വാചാലയായവള്‍ . അതിനൊടുവില്‍,
നിലം തൊടും വരെയുള്ള നിന്റെ
പേടികളെ കുറി ച്ചോര്‍ത്തവള്‍ .

നീ ഇന്നൊരു തീതുമ്പി
കൂട്ടി വച്ച സ്വപ്നങ്ങളുമായി
പ്രതീക്ഷയുടെ ചിറകേറി പാറി വന്ന എന്റെ തുമ്പി
കാത്തു നിന്ന എന്റെ കയ്കളിലെക്കോടി വരാന്‍
നിലത്തിറ ങ്ങിയിട്ടുമാവാതെ നീ പിടഞ്ഞകലുംബോഴും
എനിക്കറിയാം നിന്റെ ചിന്തകള്‍...

അല്‍പനേരം കൂടി ഈ തടാകത്തിന്റെ തണുപ്പില്‍
ഞാന്‍ പുതഞ്ഞു നില്‍ക്കട്ടെ
കണ്ണുകള്‍ക്കുള്ളില്‍ വെള്ളം നിറയുമ്പോള്‍
നിന്റെ സാമീപ്യം ഞാനറിയുന്നു
പക്ഷെ നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍
ഞാന്‍ തിരികെ പോവും...
അതിനു മുന്‍പ് അല്‍പ മാത്ര കൂടി ഞാനിങ്ങനെ നില്‍ക്കട്ടെ
തീ പിടിക്കുന്ന ചിന്തകളില്‍ ഒരിത്തിരി തണുപ്പ് വീഴുമെങ്കില്‍...

Tuesday, April 27, 2010

ഇന്നലെ പെയ്ത മഴ

എന്റെയുള്ളിലെ പ്രണയം കൊതിക്കുന്ന
പെണ്‍കിടാവാണ് മഴ കൊണ്ട് നിന്നത്.
അകവും പുറവും നനക്കുന്ന പെരുമഴയില്‍
ഒളിച്ചു പോകാതെ അവള്‍ പറ്റിച്ചേര്‍ന്നു നിന്നു

ഒരുവേള അവള്‍ തന്നെ ഒരു മഴതുള്ളിയായി
ഒഴുകിയകലുമോ എന്ന് ഭയന്നു.

മഴ നനഞു മതിവന്ന നേരം
ചുട്ടു പൊള്ളുന്ന ദേഹവുമായി കിടക്കയില്‍ വീണ്
ചില്ലകള്‍ പൊഴിക്കുന്ന തുള്ളികളുടെ ശബ്ദം കാതോര്‍ത്തു

സൂര്യനൊപ്പം ഉണര്‍ന്നപ്പോള്‍ കണ്ടു
അല്‍പമകലെ തുടുത് നില്‍ക്കുന്ന വെളുത്ത കൂണ്‍
അവള്‍ ചെറുതായി ചെറുതായി ഒരു ഉറുമ്പിണോളമായി
ആ കൂണിന്‍ ചുവട്ടില്‍ പറ്റിച്ചേര്‍ന്നു
വീണ്ടും ഒരു പ്രഭാതം.

Saturday, April 3, 2010

ആത്മഹത്യാക്കുറിപ്പ്

ദൈവത്തിന്റെ നാമത്തില്‍ മാപ്പ് ചോദിക്കട്ടെ
വേദനിപ്പിച്ചതിനും പിന്നെ വേദനിപ്പിക്കുന്നതിനും
ഒരു തീരാ നൊമ്പരമായി നിങ്ങളുടെയുള്ളില്‍
ഇനി ഞാനുണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഞാന്‍ മരിക്കുന്നു; കാരണം
അടിക്കടിയുള്ള മരണങ്ങള്‍
എന്നെ ഭ്രാന്തിയാക്കുന്നു
ബോധത്തിനും അബോധതിനുമിടയിലുള്ള പാലം
അനുദിനം നേര്‍ത്ത് ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു

ഇന്നലെ ഞാന്‍ ദൈവത്തോട് സംസാരിച്ചു
ഞാന്‍ അവന്റെ ഉള്ളം കയ്യില്‍ രേഖപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്
അവന്‍ എന്നോട് അരുളിച്ചെയ്തു.
ഞാന്‍ അവനു പ്രിയപ്പെട്ടവളെന്നു
അവന്‍ കരുണയോടെ പറഞ്ഞു.
എന്റെ ബോധം എന്നോട് മന്ത്രിക്കുന്നു
ഞാന്‍ അവന്റെ ഹൃദയത്തോട് ചേര്‍ന്ന് വസിക്കണമെന്ന് .

അവന്റെ കാരുണ്യത്തെ വകവെയ്ക്കാതെ
എന്റെ ജീവന്‍ ഞാനൊടുക്കുമ്പോള്‍
അവനെന്നെ വെറുത്തു തുടങ്ങുന്നു
ആ വെറുപ്പ്‌ ഒരര്ബുദം പോലവന്റെ ഹൃദയത്തില്‍
വളര്‍ന്നു തുടങ്ങുമ്പോള്‍ ഞാനും
എന്റെ സ്നേഹവും അവിടെ രേഖിതമായിക്കഴിഞ്ഞുവല്ലോ!
(നിങ്ങള്ക്ക് മനസ്സിലകനമെന്നില്ല
കാരണം നിങ്ങള്‍ കാവല്‍ മാലാഖമാരാണല്ലോ )
അതിനാല്‍ ഞാന്‍ അവന്റെ ഹൃദയത്തില്‍ പോയി ചേരട്ടെ!!!

Wednesday, March 24, 2010

ഹാപ്പി എന്ടിങ്ങ്സ്

ഓരോ പെണ്‍കുട്ടിയും അടിമയാവാന്‍ കൊതിക്കുന്നു
അഗോചരമായ ഒരു ചങ്ങല കൊണ്ട്
ബന്ധിതയാവാന്‍ മോഹിക്കുന്നു-
സ്നേഹത്തിന്റെ, പ്രണയത്തിന്റെ ചങ്ങല കൊണ്ട്!

തിരഞ്ഞെടുക്കപ്പെടുന്നവനെ അവള്‍ ആരാധിച്ചു തുടങ്ങുന്നു
അവന്റെ ത്യാഗത്തെ, സ്തൈര്യത്തെ, കുസൃതിയെ
ക്രിസ്തുവിനോടും നബിയോടും കൃഷ്ണനോടും ഉപമിച്ചു തുടങ്ങുന്നു.
ജീവിതത്തിനു മയില്‍‌പീലി ചാലിച്ച് നിറം കൊടുക്കുന്നു
താനേറ്റവും ഭാഗ്യം ചെയ്തവളെന്നു വിളിച്ചു പറയുന്നു.

ഒരു പരിക്രമണത്തിനൊടുവില്‍ ജീവിതം അലക്കി വെളുക്കുമ്പോള്‍
തിരിച്ചരിയലുകള്‍ തുടങ്ങുകയായി
കറുപ്പും വെളുപ്പും കലര്‍ന്ന കള്ളികളില്‍
കുറ്റങ്ങള്‍ നിരത്തി കളി തുടങ്ങുന്നു
ഒന്നുങ്കില്‍
തോറ്റു തോറ്റു തോറ്റു ഒടുവില്‍ അവള്‍ കളി ജയിക്കുന്നു
അല്ലെങ്കില്‍
ജയിച്ചു ജയിച്ചു ഒടുവില്‍ തോറ്റു തൊപ്പിയിടുന്നു
ഇനിയതുമല്ലെങ്കില്‍
മറ്റുള്ളവര്‍ അവളെ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നു.

Sunday, March 7, 2010

ഉറക്കെ ഒരു ആത്മഗതം

ഭയമാണ്, ഉള്ളിലാകെ വിങ്ങി നില്‍ക്കുന്ന ഉത്കണ്ഠയാണ്,
തിരികെ വരാന്‍ കൊതിയാണ്,
പക്ഷെ ഞാനറിയുന്നു ഒന്നും പഴയതുപോലെയല്ലെന്ന്.

പച്ചപ്പായലും മുക്കൂറ്റിപ്പൂക്കളും തിങ്ങിയ
കയ്യാലകള്‍ ഇടിഞ്ഞുപോയിരിക്കുന്നു
ആ ചെരുവുകളില്‍ നിന്നും പിഴുതെടുത്ത
കുട്ടിവാളുകല്‍ കൊണ്ടുള്ള പടവെട്ടല്‍
വെറുതെ ഓര്‍മയാകുന്നു.

റബര്‍മരക്കൂട്ടങ്ങല്‍ക്കിടയിലെ കൊച്ചു കരിമ്പാറകളെ
ആനക്കുട്ടന്മാരാക്കി തെളിച്ചു രസിച്ചതും
മൂട്ടില്‍ തൊലിയുള്ള സ്ളേട്ട് പെന്‍സിലിനായി
വാശിവച്ചു കരഞ്ഞതും
കസേരക്കാലിനടിയില്‍ റബര്‍ക്കുരു വച്ച് പടക്കം പൊട്ടിച്ചതും
പേരക്കൊമ്പില്‍ നിന്ന് താഴേക്കു ചാടിയപ്പോള്‍
ഉടുപ്പ്‌ കുരുങ്ങി ഗരുഡന്‍ തൂക്കം നടത്തിയതുമൊക്കെ
പച്ചപിടിച്ചു നില്‍ക്കുന്നു-
ഒട്ടനേകം വീഴ്ചകളില്‍ മുട്ടു മുറിഞ്ഞോലിച്ച
ചോരയുടെ മണത്തോടെ ...

വേലിക്കെട്ടിനുള്ളിലെ കരിയിലക്കൂട്ടങ്ങല്‍ക്കിടയിലേക്ക്
പവര്‍ കട്ട് കനിഞ്ഞേകിയ ഇരുളിന്റെ മറവില്‍
നീ സൂക്ഷ്മതയോടെ എറിഞ്ഞു തന്ന കുപ്പിവളകള്‍
ഒരിക്കല്‍ പോലും ഉടഞ്ഞിരുന്നില്ല
പക്ഷെ എന്റെ സ്വപ്നങ്ങളും ജീവിതം തന്നെയും
എണ്ണിയാലൊടുങ്ങാത്ത തരികളായി ചിന്നിച്ചിതറിപ്പോയല്ലോ
ഇന്ന് ഞാന്‍ തിരികെ വരുമ്പോള്‍ നിന്റെ കുഞ്ഞിനു
പറഞ്ഞു കൊടുക്കാന്‍ കഥകളൊന്നും ബാക്കിയില്ല
കാരണം ആ റബര്‍ മരക്കൂട്ടങ്ങള്‍ പോലും മുറിച്ചു മാറ്റപ്പെട്ടല്ലോ...

ബാക്കിയുള്ളത് ഓര്‍മകളാണ്
മഷിത്തന്ടിന്റെയും കമ്മ്യൂണിസ്റ്റ്‌ പച്ചയുടെയും
ഇലമുളച്ചിയുടെയും ചോരതുള്ളികളുടെയും
നിറവും ഗന്ധവും കലര്‍ന്ന,
കരിയിലപ്പുറത്തു മഴ പതിച്ചു നല്‍കിയ
ശ്രവണസുഖത്തിന്റെയും
അമ്പാറ്റ സ്നേഹത്തോടെ വിളമ്പിതന്ന
കപ്പയുടെയും മുളക് ചമ്മന്തിയുടെയും രുചിയുള്ള
ഓര്‍മ്മകള്‍- അത് കചിക്കൂനകളിലെ
സാറ്റ്കളികളെ തുടരുന്ന ചൊറിചിലുകളായി മനസ്സില്‍
തിണിര്‍ത് നീറി ക്കിടക്കുന്നു.

എനിക്ക് ഭയമാണ്-
മിച്ചമുള്ള എന്നെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന്
അനുവാദം വാങ്ങാനാണ് ഞാന്‍ വരുന്നത്
ഓര്‍മകളില്‍ ജീവിച്ചു ഓര്‍മകളില്‍ മരിക്കുവാന്‍...

Saturday, March 6, 2010

വിശന്നപ്പോള്‍ എന്റെ ജീവന്‍ ഞാന്‍ നിനക്ക് തന്നു
അപ്പം പുളിച്ചതെന്നു പറഞ്ഞു പാതി നീ ചവച്ചു തുപ്പി.
നിനക്ക് ദാഹിച്ചപ്പോള്‍ എന്റെ ജീവരക്തം പകര്‍ന്നു തന്നു
ചില്ലുപാത്രത്തിനു മങ്ങല്‍ വന്നത് തിരിച്ചറിഞ്ഞ നാള്‍
നീയത് നിഷ്കരുണം എറിഞ്ഞുടച്ചു
പ്രിയനേ....
അപ്പോഴും ബാകിയായിരുന്ന മുന്തിരിച്ചാര്‍ നീ കണ്ടതേയില്ലല്ലോ.

Friday, February 19, 2010

ഒരു പക്ഷെ അവള്‍ പറഞ്ഞേക്കാം...

വായിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍
എന്നെ പിടിച്ചുലച്ച ഒരു പുസ്തകക്കുരുന്ന്‍...
ഓരോ താളിലും പുതുമഴയുടെ ഗന്ധം തുളുമ്പി,
ഇടവപ്പാതിയുടെ ശൌര്യവും തുലാമഴയുടെ കുളിരും
വശ്യതയും ചാരുതയുമൊക്കെയായി
പെയ്തിറങ്ങിയ കവിതക്കുറുമ്പ്!

കാലത്തിന്റെ ജാലകപ്പാളികള്‍ ആരോ നമുക്ക് മുന്നില്‍
വലിച്ചടച്ചു... എന്നിട്ടും
ചാരത്തില്‍ നിന്നുയരുന്ന പക്ഷിയെ പോലെ
നമ്മുടെ സ്നേഹം, സൗഹൃദം ജ്വലിച്ചു വന്നു.

മഴമണക്കുന്ന വൈകുന്നേരങ്ങളില്‍
മനസ്സില്‍ നീ മേഘമാവുന്നു
നെഞ്ചിനുള്ളില്‍ കനലെരിയുമ്പോള്‍
നീ പെയ്തിറങ്ങുന്നു.
വഴിയോരത്തിരുള്‍ പടരുമ്പോള്‍ നീ
മെഴുകുതിരിയാവുന്നു
വിഹ്വലതകള്‍ ചീഞ്ഞു തുടങ്ങുമ്പോള്‍
ഉള്ളില്‍ നീ വിരിഞ്ഞു സുഗന്ധമായ്‌ പടരുന്നു.

മറ്റാര്കും കാണാനാവാത്ത ഒരു മയില്പ്പീലിക്കുരുന്നായി
എന്റെ മനസ്സിനെറെ മടക്കുകളില്‍ ഒന്നില്‍ നീ ഒളിച്ചിരിക്കുന്നു

വര്‍ഷങ്ങള്‍ക്കപ്പുറം ഞാനാ താളൊന്നു മറിച്ചു നോക്കിയാല്‍,
വ്രതം നോറ്റ് ഈറനിറ്റുന്ന മുടിയില്‍ തുളസിക്കതിര്‍ ചൂടി
നിറമിഴിയോടെ വടക്കുംനാഥനെ തൊഴുതു നില്‍ക്കുന്ന
ശാലീനതയുടെ വിശുധിയുണ്ടാവും
നിന്റെ ഓര്‍മകള്‍ക്ക്
പറയട്ടേ, നിന്നിലൂടെ ഞാന്‍ പരിശുധയാവുന്നു!!!

Saturday, January 30, 2010

ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാന്‍ നീ വിളിച്ചു
കേട്ടപാതി ഞാന്‍ ഓടി വന്നു
മുന്തിരിവള്ളികള്‍ പൂത്തോഎന്നും മാതള നാരകം തളിര്തോയെന്നും
നോക്കാന്‍ നീ എന്നെ തോട്ടത്തിലേക്ക് കൊണ്ടുപോയി.
പോകും മുന്‍പേ നീ ഒരു വാഗ്ദാനം തന്നെന്നെ കൊതിപ്പിച്ചു.

ആ തോപ്പിലെത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍
നീ മാഞ്ഞു പോയിരുന്നു.
കാവല്‍ക്കാര്‍ കൂട്ടമായി വന്നെന്നെ അടിച്ചു മുറിവേല്‍പ്പിച്ചു
എന്റെ മൂടുപടം വലിച്ചുകീറി
ഞാന്‍ കരഞ്ഞില്ല

അവര്‍ പോയപ്പോള്‍ ഞാനറിഞ്ഞു
അവിടെ മുന്തിരിവള്ളികലില്ല
മാതള നാരകങ്ങലില്ല
അതൊരു ഗ്രാമവുമല്ല
ഒന്നും എന്നെ വേദനിപ്പിച്ചില്ല
പക്ഷെ നീ നിറവ്ഏറ്റാതെ പോയ വാഗ്ദാനം
എന്നെ കരയിക്കുന്നു: ഇന്നും എപ്പൊഴും!
ഈ പാമ്പിന്‍ പുറ്റ്കള്‍ക്കിടയില്‍
നിന്റെ പ്രണയം നീ തരുന്നതും കാത്തു
ഇന്നും ഞാന്‍ തപസ്സിരിക്കുന്നു...

Thursday, January 28, 2010

പെണ്മ

കനത്ത കണ്ണടക്കുള്ളിലെ നീണ്ട മിഴികള്‍
കരി മഷി കൊണ്ട് കരയിട്ടു
തെല്ലൊരു നനവോടെ
നിന്നെ നോക്കുന്നു...
നീ അറിഞ്ഞതേയില്ല. അറിയുന്നുമില്ല.
എന്റെ കൊലുസിന്റെ ശബ്ദം
നിന്റെ കാത്‌കളില്‍വന്നലച്ചതെയില്ല.

നിന്റെ നായികാ സങ്കല്‍പ്പങ്ങള്‍
നീണ്ട മുടി നാരുകളും ചുവപ്പ് പരന്ന
ചുണ്ടുകളും വടിവാര്‍ന്ന പുരികക്കൊടികളും തേടി നീണ്ടു പോയപ്പോള്‍
എന്റെ ചുരുള്‍ മുടിയിഴകളും , നിറം മങ്ങിയ അധരങ്ങളും,
പിന്നെ കനത്ത പുരികങ്ങളും വേദനിച്ചിരുന്നു.

ആയിരം പാട്ടുകള്‍ നിനക്കായി മൂളിയപ്പോള്‍
നിന്റെ കാതിനുള്ളിളിരുന്നാരോ
ആര്‍ക്കോ വേണ്ടി പാടുകയായിരുന്നു.

ഒടുവില്‍ എന്റെ ഹൃദയം നിനക്കായി നുറുങ്ങി വീണപ്പോള്‍
ആ മിടിപ്പുകളും നീ കേട്ടതില്ല
അപ്പോള്‍ നീ പപ്പടം പൊടിച്ചു ചേര്‍ത്ത് ചോറ് ഉണ്നുകയായിരുന്നല്ലോ!!!

പ്രണയം

"ആഴി പോലെ അഗാധവും ആകാശം പോലെ അനന്തവുമാണ്
എന്റെ പ്രണയം"
നീ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

സൂര്യന്റെ താപവും നിലാവിന്റെ കുളിര്‍മയും
കാറ്റിന്റെ തന്റേടവും വേണം പ്രണയത്തിന്.

കണ്ണില്‍ ഞാന്‍ കത്തി നില്‍ക്കുമ്പോഴും
നീ പരിഭവപ്പെടനം ഞാന്‍ നിന്നെ
കാണുന്നില്ല എന്ന്.

നെഞ്ചില്‍ ഞാനെരിഞ്ഞു നില്‍ക്കുമ്പോള്‍
നീ വിതുംബണം ഞാന്‍ ഇനിയും
അകലെയാണെന്ന്.

നിന്നില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കവേ
കാതില്‍ നീ വീണ്ടും പറയണം
ഞാന്‍ നിനക്കൊരു പുതുമയാണെന്ന്.

എന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിക്ക്ന്ന
വെയില്നാളങ്ങളെ,
എന്റെ മുടിതുംബുരുംമി നടക്കുന്ന തെന്നല്‍ക്കുരുന്നിനെ,
ജനല്പ്പാളിയില്‍ തട്ടി എന്നെ പുനരുവാനോടിയെതുന്ന മഴതുള്ളി മുത്തുകളെ
എല്ലാം നീ വെറുക്കണം.

ഇവയാണെന്റെ കല്പനകള്‍...
വെറും കല്പനകള്‍!!!!

Sunday, January 3, 2010

ബന്ധം

"ഗുരുത്വാകര്‍ഷണം കണ്ടു പിടിച്ചത് ഐസക് ന്യൂട്ടണ്‍ ആണ്..."
ഗുരുത്വാകര്‍ഷണ സിദ്ധാന്തം
കുട്ടി നിര്‍ത്താതെ വായിച്ചു കൊണ്ടിരുന്നു.

പുല്തുംബിലുംമ്മ വച്ചുരുംമി പ്രണയാതുരയായി നിന്ന
മഞ്ഞുതുള്ളി അത് കേട്ട് തരിച്ചു പോയി.
അവള്‍ വിറച്ചു... വിതുമ്പി... പിടച്ചു... പിന്നെ
പൊട്ടിക്കരഞ്ഞുകൊണ്ടുടഞ്ഞു വീണു...
ഒപ്പം സമസ്ത ലോകവും....

പേടി

കൂട്ടുകാരി പിറുപിറുക്കുന്നത് കേട്ടോ
അവള്‍ക്കിനിയും കാത്തു നില്ക്കാന്‍ നേരമില്ലെന്
പോയ്കൊള്ലാന്‍ ഞാന്‍ പറഞ്ഞതാ. പിന്നെയും നോക്കി നില്‍ക്കുന്നു
അവള്‍ക്കു കാണാമല്ലോ ഞാന്‍ തേടുന്നത് എനിക്കിത് വരെ കിട്ടിയില്ലെന്ന്
പിന്നെയും എന്തിനാണ് കാത്തു നിക്കുന്നത്? പോയ്ക്കൂടെ... പേടിത്തൊണ്ടി !
മഴ മണക്കുന്നു... ഇന്ന് ഉറപ്പായും തകര്‍ത്തു പെയ്യും...
മിന്നല്‍പ്പിണരുകള്‍ അടര്‍ന്നു വീഴും....
കൂട്ടുകാരി അക്ഷമയോടെ ഉലാത്തുന്നു.
ഉടനെ മാനം മണ്ണ് തൊടും
ഹോ അതിനു മുന്‍പേ എനിക്കത് കണ്ടുപിടിക്കണം-
ആ ആമത്തോട്‌.