Tuesday, December 29, 2009

ശങ്ഖ്

ഇഡ്ഡലി വാങ്ങാന്‍ കൊടുത്ത പൈസക്ക് പകരം ഹൃദയത്തില്‍ തുളയുള്ള
ഒരു കൊച്ചു ശങ്ഖ് തന്നു ആദിത്യന്‍
ധനുശ്കൊടിയിലെ കറുത്ത് മെലിഞ്ഞ കുട്ടി

എന്റെ മേശപ്പുറത്തു അതൊരു പേപ്പര്‍ വെയിറ്റ് ആയിട്ടിരുന്നു.
അതിന്റെ നെഞ്ചിലെ തുള അവന്‍ പറഞ്ഞ കള്ളത്തെ ഓര്‍മിപ്പിച്ചു
ആരോ കോര്‍ത്ത മാലയില്‍ നിന്ന് അടര്‍ന്നു പോന്നതായിരുന്നു അത്
ചിലപ്പോള്‍ ഇഡ്ഡലി ക്ക് വേണ്ടി അടര്‍ത്തി മാറ്റിയതാവും
ഒഴുകിയടിഞ്ഞതല്ല അത്...കള്ളന്‍...ആദിത്യന്‍...

ആരുടെയോ വാതിലിനു കര്‍ട്ടന്‍ ആയിരുന്ന മാലകളില്‍ ഒന്നാവാം അത്
ചെവിയോടു ചേര്‍ക്കുമ്പോള്‍ കടലിരമ്പുന്ന ശങ്ഖു!
അതിന്റെ ഹൃദയത്തിലെ ദ്വാരം ഇപ്പോള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌
ആദിത്യന്റെ നിര്‍ദോഷമായ നുണയല്ല
എന്റെ തന്നെ വരും കാലത്തെയാണ്

ഉള്ളിലെ കടലിരംബതിനു കാതോര്‍ക്കാന്‍ മെനക്കെടാതെ
സിന്ദൂരം കൊണ്ടൊരു ചിത്രപ്പണി ചെയ്തു
ഞാനും ആരുടെയോ വാതില്‍പ്പടിയില്‍ അലങ്കാരമാകും.
തനിച്ചിരികുമ്പോള്‍ ഞാന്‍ തീര്‍ത്തും സ്വതന്ത്രയാണ്
വിശാലമായ പുല്മെടിനു നടുവില്‍ ഒരു അപ്പൂപ്പന്‍താടി പറന്നു വീണ പോലെ
അല്ലെങ്കില്‍ നീലക്കടലില്‍ ഒരു കട്ടമരം പോലെ
ഇനി ഇതൊന്നുമല്ലെങ്കില്‍, കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍,
കാറ്റ് പോലെ...ഭാരമില്ലാതെ പറന്നും ഒഴുകിയും തഴുകിയും ...
വ്യഥ എന്തായിരുന്നെന്നു ചോദിച്ചാല്‍...
അതെ, പ്രാണന്‍ തന്നവരുറെ ഔദ്ധത്യം... അത് എന്റെ കാഴ്ച!
അവരുടെ നോക്കില്‍ പറവയുടെ ചിറകില്‍ മാത്രം നോക്കുന്ന എന്റെ ധാഷ്ട്യം...
തോന്നുന്ന കാര്യങ്ങള്‍ അതുപോലെ എഴുതിയപ്പോള്‍ (കേള്‍ക്കാനാരും മെനക്കെടാഞ്ഞതുകൊണ്ട്)
ഓരോ പേരിട്ടു വിളിച്ചപപമാനിച്ചു.
പരസ്പര ബന്ധമില്ലാത്ത എന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍
മാസികതാലുകളില്‍ തെളിഞ്ഞു വന്നു... ഞാനറിയാതെ!
"മണ്ടത്തരം" അറിഞ്ഞവര്‍ പിറുപിറുത്തു.
പുതുംയെതുമില്ലാതെ ഇവയെല്ലാം ആവര്‍ത്തിക്കപ്പെട്ടു...
ഒടുവില്‍ ചിറകു മുളപ്പിക്കാന്‍ ധ്യാനത്തിനാവില്ലെന്നരിഞ്ഞപ്പോള്‍
മന്ത്രം ചൊല്ലി കടുകുമണിയോളം ചെറുതായി
എന്നിട്ട് പഴയ സിന്ദൂരചെപ്പിനുള്ളില്‍ ഒളിച്ചിരുന്നു!