Tuesday, December 29, 2009

തനിച്ചിരികുമ്പോള്‍ ഞാന്‍ തീര്‍ത്തും സ്വതന്ത്രയാണ്
വിശാലമായ പുല്മെടിനു നടുവില്‍ ഒരു അപ്പൂപ്പന്‍താടി പറന്നു വീണ പോലെ
അല്ലെങ്കില്‍ നീലക്കടലില്‍ ഒരു കട്ടമരം പോലെ
ഇനി ഇതൊന്നുമല്ലെങ്കില്‍, കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍,
കാറ്റ് പോലെ...ഭാരമില്ലാതെ പറന്നും ഒഴുകിയും തഴുകിയും ...
വ്യഥ എന്തായിരുന്നെന്നു ചോദിച്ചാല്‍...
അതെ, പ്രാണന്‍ തന്നവരുറെ ഔദ്ധത്യം... അത് എന്റെ കാഴ്ച!
അവരുടെ നോക്കില്‍ പറവയുടെ ചിറകില്‍ മാത്രം നോക്കുന്ന എന്റെ ധാഷ്ട്യം...
തോന്നുന്ന കാര്യങ്ങള്‍ അതുപോലെ എഴുതിയപ്പോള്‍ (കേള്‍ക്കാനാരും മെനക്കെടാഞ്ഞതുകൊണ്ട്)
ഓരോ പേരിട്ടു വിളിച്ചപപമാനിച്ചു.
പരസ്പര ബന്ധമില്ലാത്ത എന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍
മാസികതാലുകളില്‍ തെളിഞ്ഞു വന്നു... ഞാനറിയാതെ!
"മണ്ടത്തരം" അറിഞ്ഞവര്‍ പിറുപിറുത്തു.
പുതുംയെതുമില്ലാതെ ഇവയെല്ലാം ആവര്‍ത്തിക്കപ്പെട്ടു...
ഒടുവില്‍ ചിറകു മുളപ്പിക്കാന്‍ ധ്യാനത്തിനാവില്ലെന്നരിഞ്ഞപ്പോള്‍
മന്ത്രം ചൊല്ലി കടുകുമണിയോളം ചെറുതായി
എന്നിട്ട് പഴയ സിന്ദൂരചെപ്പിനുള്ളില്‍ ഒളിച്ചിരുന്നു!

3 comments:

  1. manassilek peythirangiya nilavu,kazhcha avyakthamenkilum,bangiyundennu thonni...

    ReplyDelete
  2. സിന്ദൂരചെപ്പ് ആവര്‍ത്തിക്കുന്നു.

    എന്തിന്റെ പ്രതീകം ആണത്?

    വലിയ ലോകത്തിന്റെ ധാഷ്ട്യത്തിനു മുന്നില്‍ നിസ്സഹായനായ മനുഷ്യന് ചെറുതായി, പലപ്പോഴും ഇല്ലാതാകേണ്ടി വരുന്നു...



    ReplyDelete