Sunday, March 7, 2010

ഉറക്കെ ഒരു ആത്മഗതം

ഭയമാണ്, ഉള്ളിലാകെ വിങ്ങി നില്‍ക്കുന്ന ഉത്കണ്ഠയാണ്,
തിരികെ വരാന്‍ കൊതിയാണ്,
പക്ഷെ ഞാനറിയുന്നു ഒന്നും പഴയതുപോലെയല്ലെന്ന്.

പച്ചപ്പായലും മുക്കൂറ്റിപ്പൂക്കളും തിങ്ങിയ
കയ്യാലകള്‍ ഇടിഞ്ഞുപോയിരിക്കുന്നു
ആ ചെരുവുകളില്‍ നിന്നും പിഴുതെടുത്ത
കുട്ടിവാളുകല്‍ കൊണ്ടുള്ള പടവെട്ടല്‍
വെറുതെ ഓര്‍മയാകുന്നു.

റബര്‍മരക്കൂട്ടങ്ങല്‍ക്കിടയിലെ കൊച്ചു കരിമ്പാറകളെ
ആനക്കുട്ടന്മാരാക്കി തെളിച്ചു രസിച്ചതും
മൂട്ടില്‍ തൊലിയുള്ള സ്ളേട്ട് പെന്‍സിലിനായി
വാശിവച്ചു കരഞ്ഞതും
കസേരക്കാലിനടിയില്‍ റബര്‍ക്കുരു വച്ച് പടക്കം പൊട്ടിച്ചതും
പേരക്കൊമ്പില്‍ നിന്ന് താഴേക്കു ചാടിയപ്പോള്‍
ഉടുപ്പ്‌ കുരുങ്ങി ഗരുഡന്‍ തൂക്കം നടത്തിയതുമൊക്കെ
പച്ചപിടിച്ചു നില്‍ക്കുന്നു-
ഒട്ടനേകം വീഴ്ചകളില്‍ മുട്ടു മുറിഞ്ഞോലിച്ച
ചോരയുടെ മണത്തോടെ ...

വേലിക്കെട്ടിനുള്ളിലെ കരിയിലക്കൂട്ടങ്ങല്‍ക്കിടയിലേക്ക്
പവര്‍ കട്ട് കനിഞ്ഞേകിയ ഇരുളിന്റെ മറവില്‍
നീ സൂക്ഷ്മതയോടെ എറിഞ്ഞു തന്ന കുപ്പിവളകള്‍
ഒരിക്കല്‍ പോലും ഉടഞ്ഞിരുന്നില്ല
പക്ഷെ എന്റെ സ്വപ്നങ്ങളും ജീവിതം തന്നെയും
എണ്ണിയാലൊടുങ്ങാത്ത തരികളായി ചിന്നിച്ചിതറിപ്പോയല്ലോ
ഇന്ന് ഞാന്‍ തിരികെ വരുമ്പോള്‍ നിന്റെ കുഞ്ഞിനു
പറഞ്ഞു കൊടുക്കാന്‍ കഥകളൊന്നും ബാക്കിയില്ല
കാരണം ആ റബര്‍ മരക്കൂട്ടങ്ങള്‍ പോലും മുറിച്ചു മാറ്റപ്പെട്ടല്ലോ...

ബാക്കിയുള്ളത് ഓര്‍മകളാണ്
മഷിത്തന്ടിന്റെയും കമ്മ്യൂണിസ്റ്റ്‌ പച്ചയുടെയും
ഇലമുളച്ചിയുടെയും ചോരതുള്ളികളുടെയും
നിറവും ഗന്ധവും കലര്‍ന്ന,
കരിയിലപ്പുറത്തു മഴ പതിച്ചു നല്‍കിയ
ശ്രവണസുഖത്തിന്റെയും
അമ്പാറ്റ സ്നേഹത്തോടെ വിളമ്പിതന്ന
കപ്പയുടെയും മുളക് ചമ്മന്തിയുടെയും രുചിയുള്ള
ഓര്‍മ്മകള്‍- അത് കചിക്കൂനകളിലെ
സാറ്റ്കളികളെ തുടരുന്ന ചൊറിചിലുകളായി മനസ്സില്‍
തിണിര്‍ത് നീറി ക്കിടക്കുന്നു.

എനിക്ക് ഭയമാണ്-
മിച്ചമുള്ള എന്നെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന്
അനുവാദം വാങ്ങാനാണ് ഞാന്‍ വരുന്നത്
ഓര്‍മകളില്‍ ജീവിച്ചു ഓര്‍മകളില്‍ മരിക്കുവാന്‍...

5 comments:

  1. കാര്‍ത്തിക
    കളഞ്ഞു പോയവയൊക്കെ തിരിയെ കിട്ടുമെന്ന് കരുതുന്നതില്‍ കാര്യമില്ലെങ്കിലും ഇലമുളചിയുടെയും കപ്പയുടെയും ഓര്‍മ്മകള്‍ തികട്ടി വരുന്ന ഇ കവിത ഒരു തരം നൊസ്റ്റാള്‍ജിയ ഉണര്തുന്നുണ്ട്. ഇനിയും എഴുതുക. നല്ല കവിത. കച്ചിതുരുവില്‍ ഉടക്കി വലിയുന്ന ഒരു രസികന്‍ കവിത എന്ന് ഞാന്‍ ഇതിനെ കരുതുന്നു.

    ReplyDelete
  2. thank u sajin. sarikku paranjal manapoorvam marakkan sramicha ormakalaanu thaankalude ammakkurippu vaayichappol veendum thalirthu poyathu. :)

    ReplyDelete
  3. ഇഷ്ടായി.......പഴയ കാര്യങ്ങള്‍ വീണ്ടും ഓര്‍ക്കാന്‍ അവസരം തന്നു ഈ കഥ........സോറി കവിതയുമായി ഞാന്‍ ഇപ്പോഴും പിണക്കത്തില്‍ ആണ്.........

    ReplyDelete
  4. സ്വരുക്കൂട്ടി വച്ചതെല്ലാം പെട്ടെന്നു പോകുമെന്നു ഭയമോ :-) ഉപാസന

    ReplyDelete