Tuesday, April 27, 2010

ഇന്നലെ പെയ്ത മഴ

എന്റെയുള്ളിലെ പ്രണയം കൊതിക്കുന്ന
പെണ്‍കിടാവാണ് മഴ കൊണ്ട് നിന്നത്.
അകവും പുറവും നനക്കുന്ന പെരുമഴയില്‍
ഒളിച്ചു പോകാതെ അവള്‍ പറ്റിച്ചേര്‍ന്നു നിന്നു

ഒരുവേള അവള്‍ തന്നെ ഒരു മഴതുള്ളിയായി
ഒഴുകിയകലുമോ എന്ന് ഭയന്നു.

മഴ നനഞു മതിവന്ന നേരം
ചുട്ടു പൊള്ളുന്ന ദേഹവുമായി കിടക്കയില്‍ വീണ്
ചില്ലകള്‍ പൊഴിക്കുന്ന തുള്ളികളുടെ ശബ്ദം കാതോര്‍ത്തു

സൂര്യനൊപ്പം ഉണര്‍ന്നപ്പോള്‍ കണ്ടു
അല്‍പമകലെ തുടുത് നില്‍ക്കുന്ന വെളുത്ത കൂണ്‍
അവള്‍ ചെറുതായി ചെറുതായി ഒരു ഉറുമ്പിണോളമായി
ആ കൂണിന്‍ ചുവട്ടില്‍ പറ്റിച്ചേര്‍ന്നു
വീണ്ടും ഒരു പ്രഭാതം.

7 comments:

  1. manoharam.... enikum mazha nanayan kothiyavanu :)

    ReplyDelete
  2. thank u merin.... hope u will read again.

    ReplyDelete
  3. mazha it silently says evrythng cool!!!!!!!!!!!!!!

    ReplyDelete
  4. സൂര്യനൊപ്പം ഉണര്‍ന്നപ്പോള്‍ കണ്ടു

    ഭംഗിയുള്ള വരികളും
    ചേലുള്ള ഭാവനയും...
    മഴയും മഴക്കാലവും ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

    ReplyDelete
  5. മഴ ഒരു അനുഭൂതിയാണ്....
    അത് ആവോളം ആസ്വദിക്കാന്‍ കഴിയുക എന്ന് പറയുന്നതുതന്നെ ഒരു വലിയ ഭാഗ്യം അല്ലെ..?
    പുതിയ കവിതകളും ഇതു പോലെ പെയ്തിറങ്ങട്ടെ...

    ReplyDelete
  6. ഈ ചൂടുകാലത്ത്‌ മഴയെ കുറിച്ചൊന്നും പറയല്ലേ പെങ്ങളേ....

    ReplyDelete
  7. karthika,
    ithu nannayittundu..
    nalla kaazhcha.
    kooninte adiyil nilkkunna nilppum ugran..
    veendum pratheekshikkunnu.
    ishtam
    sajin

    ReplyDelete