നീ എന്റെ പ്രണയിനി...
നിമിഷാര്‍ധം പോലും അകലരുതെന്നു കൊതിച്ചവള്‍
നമുക്ക് വേണ്ടി അകലങ്ങളില്‍
ആയിരങ്ങളുടെ മുറിവില്‍
മരുന്ന് വച്ചവള്‍
എന്നുമെന്റെ മനസ്സിലെ വ്രണത്തിന്റെ വേദന
പ്രണയം കൊണ്ടോപ്പിയെടുതവള്‍
നീ എനിക്കമ്മ...
കരുതലോടെ ഓരോ തുട്ടുകളും
നമുക്കായി കരുതി വച്ച്
നമ്മുടെ വിയര്‍പ്പു തുള്ളികളെ ദൈവം
സ്വര്‍ണ നാണ്യ ങ്ങളാക്കുമെന്ന്
എന്നെ ധൈര്യപ്പെടുത്തിയവ ള്‍
തിരികെ വരാനുള്ള ആവേശത്തിലും
ഇനിയും പണിതീരാത്ത നമ്മുടെ വീടിനു
രണ്ടു വാതിലുകളുടെ സുരക്ഷയുറപ്പാക്കാന്‍
സ്വയം പിശുക്കിയായി
ചിലവേറെ കുറച്ചു പറന്നവള്‍
നീ എന്റെ മകള്‍...
ഓരോ തവണയും പറന്നിറങ്ങിയ ശേഷം
എന്റെ നെഞ്ചോട് ചേര്‍ന്ന് നിന്ന്
വിതുംബിയവള്‍
ആഴിയുറെയും തെങ്ങിന്‍ തലപ്പുകളുടെയും ആകാശക്കാഴ്ച്ചയെ കുറിച്ച്
വാചാലയായവള്‍ . അതിനൊടുവില്‍,
നിലം തൊടും വരെയുള്ള നിന്റെ
പേടികളെ കുറി ച്ചോര്‍ത്തവള്‍ .
നീ ഇന്നൊരു തീതുമ്പി
കൂട്ടി വച്ച സ്വപ്നങ്ങളുമായി
പ്രതീക്ഷയുടെ ചിറകേറി പാറി വന്ന എന്റെ തുമ്പി
കാത്തു നിന്ന എന്റെ കയ്കളിലെക്കോടി വരാന്‍
നിലത്തിറ ങ്ങിയിട്ടുമാവാതെ നീ പിടഞ്ഞകലുംബോഴും
എനിക്കറിയാം നിന്റെ ചിന്തകള്‍...
അല്‍പനേരം കൂടി ഈ തടാകത്തിന്റെ തണുപ്പില്‍
ഞാന്‍ പുതഞ്ഞു നില്‍ക്കട്ടെ
കണ്ണുകള്‍ക്കുള്ളില്‍ വെള്ളം നിറയുമ്പോള്‍
നിന്റെ സാമീപ്യം ഞാനറിയുന്നു
പക്ഷെ നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍
ഞാന്‍ തിരികെ പോവും...
അതിനു മുന്‍പ് അല്‍പ മാത്ര കൂടി ഞാനിങ്ങനെ നില്‍ക്കട്ടെ
തീ പിടിക്കുന്ന ചിന്തകളില്‍ ഒരിത്തിരി തണുപ്പ് വീഴുമെങ്കില്‍...
Sunday, May 23, 2010
Subscribe to:
Post Comments (Atom)
cute!will give u 5.5/10
ReplyDeletethank uuu :)
ReplyDeleteവളരെ നല്ല വരികൾ.. സങ്കീർത്തനം പോലെ ഇഷ്ടപ്പെടുന്നവരെ സെർച്ച് ചെയ്തപ്പോഴാണ് താങ്കളിലേക്കെത്തിയത്.
ReplyDelete'പക്ഷെ നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍
ReplyDeleteഞാന്‍ തിരികെ പോവും...
അതിനു മുന്‍പ് അല്‍പ മാത്ര കൂടി ഞാനിങ്ങനെ നില്‍ക്കട്ടെ
തീ പിടിക്കുന്ന ചിന്തകളില്‍ ഒരിത്തിരി തണുപ്പ് വീഴുമെങ്കില്‍...'
- നല്ല വരികള്‍.
ഒരു ഗദ്യകവിത പോലെ തോന്നിക്കുന്ന ഈ കവിതക്ക് ഒരല്പം കൂടി ലയവും, താള്‍വും ഉണ്ടായിരുന്നെകില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു.
ആശംസകള്‍.