നിന്റെ വിരല്തുംബുരുംമി
ഞാന്‍ നടന്ന ഇന്നലെകള്‍
മനസ്സില്‍ മഴയായ് പൊഴിയുന്നു
കണ്ണിലെ പരിഭവം കവിളില്‍ നുള്ളി
നീ അലിയിച്ചു കളഞ്ഞപ്പോള്‍
സൂര്യന്‍ ഉദിച്ചത് നമ്മുടെ ഹൃദയങ്ങളിലല്ലേ
ഉത്തരമില്ലാത്ത ആയിരം ചോദ്യങ്ങള്‍
നിന്നിലെക്കെറിഞ്ഞു ഞാന്‍ നിശബ്ദയാകുമ്പോള്‍
കനലെരിഞ്ഞത് നിന്റെ ആത്മാവിലല്ലേ
ഇനിയൊരിക്കല്‍ നാം തമ്മില്‍ കണ്ടേക്കാം
തുമ്പികള്‍ക്ക് പിന്നാലെ പാഞ്ഞ ഭൂതകാലം
തിരികെയോടി വന്നേക്കാം
ഉത്സവതിരക്കിനിടയില്‍ പ്രണയഅതുരമായി നീട്ടിയ
നോട്ടങ്ങള്‍ പിന്നെയും നമ്മെ ചുട്ടു പൊള്ളിച്ചേക്കാം
എന്നിരുന്നാലും നിത്യ സ്നേഹത്തിന്റെ
കനലെരിയുന്ന എന്റെ ആത്മാവില്‍
അന്നും ഇന്നും എന്നും നീ ചേര്‍ന്നിരിക്കുന്നു
ഏതു കുത്തോഴുക്കിനും കനല്‍ക്കാറ്റിനും
തുടചെടുക്കനാവാതെ എരിച്ചടക്കാനാവാതെ
ആത്മാവിലലിഞ്ഞിരിക്കുന്നു
പ്രിയനേ നിന്നെ ഞാന്‍ പ്രണയിക്കുന്നു....
Tuesday, February 22, 2011
Subscribe to:
Post Comments (Atom)
ഇനി ഒരു ലൌവ് ലെറ്റര്‍ എഴുതുകയാണെങ്കില്‍ ഈ വരികള്‍ ഞാന്‍ അടിച്ചു മാറ്റിയിരിക്കും.പക്ഷെ ചാന്‍സ് ഇല്ല പ്രായമായി പോയി ഇല്ലേ
ReplyDeleteഎന്റെ തല്ല്കൊള്ളിത്തരങ്ങള്‍
>> എന്നിരുന്നാലും നിത്യ സ്നേഹത്തിന്റെ
ReplyDeleteകനലെരിയുന്ന എന്റെ ആത്മാവില്‍
അന്നും ഇന്നും എന്നും നീ ചേര്‍ന്നിരിക്കുന്നു
ഏതു കുത്തോഴുക്കിനും കനല്‍ക്കാറ്റിനും
തുടചെടുക്കനാവാതെ എരിച്ചടക്കാനാവാതെ
ആത്മാവിലലിഞ്ഞിരിക്കുന്നു
പ്രിയനേ നിന്നെ ഞാന്‍ പ്രണയിക്കുന്നു.... <<
ഹീശ്വരാ! ഈ കാര്‍ത്തു എന്നോട് പറയുന്നതാണോ ഇതൊക്കെ!
(എന്താ കാര്‍ത്തൂ, അങ്ങോട്ടോന്നും കാണാത്തെ?)
**
ബ്ലോഗിനെ മറന്നു തുടങ്ങിയോ വേഗം പോസ്റ്റ് ചെയ്യു
ReplyDeleteവരികള്‍ കൊള്ളാം
ReplyDeleteബാല്യകാല പ്രണയങ്ങൾ ....അനുഭവിക്കാൻ സാധിച്ചിട്ടില്ല .പക്ഷെ കവിതയിലെ നായികയും നായകനും മനസ്സിലേക്ക് കടുത്ത നൊസ്റ്റാൽജിയ പകരുന്നു .ഈ കവിത വായിക്കാനിടവന്നാൽ നായകൻ എപ്പോൾ പറന്നെത്തി എന്ന് ചോദിച്ചാൽ മതി :)
ReplyDeletegd karthika
ReplyDelete