Thursday, June 7, 2012

വാക്ക്‌

ഒരിക്കലെന്നെ നീ പിരിഞ്ഞുപോ -
മെങ്കിലന്നടക്കി നിര്‍ത്തുമെന്‍ കരച്ചില്‍ത്തിരകളെ
വെറുത്തുകൊണ്ടെന്നെ നീ അറുത്ത്  മാറ്റും  നിന്ന-
രിയ ജീവിതചിറകില്‍നിന്നെങ്കില്‍ ഞാന്‍
തനിച്ചിരുന്നൊട്ടു  കരയുമെങ്കിലും
നിലം പതിക്കുകില്ലോരിറ്റു   നീര്‍മണി

ഏതു കൈകള്‍ പുനര്‍ന്നെടുത്തീടിലും
ഏതു വാത്സല്യത്തിരകള്‍ തഴുകിലും
ഒരിക്കല്‍ നിന്നെ ഞാനറിഞ്ഞതില്ലേ-
ന്നൊരൊറ്റ  വാക്കിന്‍ വിഷം തീണ്ടുമെങ്കിലോ
തമസ്സില്‍ നിന്‍ ദുഖങ്ങളെ തേജോമയമാക്കി
ഉദിച്ചുയരും ഞാനങ്ങകലെ  നക്ഷത്രമായ്‌ 

No comments:

Post a Comment