Wednesday, August 7, 2013


ഒരായിരം ചുംബനങ്ങൾ കൊണ്ട്  നിന്റെ
പ്രാണനെ ജ്വലിപ്പിച്ചവൾ ഞാൻ
കാണാമറയത്താവുമ്പോൾ  തിരപോലെ
മിഴിനീരൊഴുക്കിത്തേങ്ങിയൊതുങ്ങിയോൾ
പ്രണയം തളിർക്കുമ്പോൾ  ഉടലാകെ-
യമൃതം പകർന്നൊരേയുടലായുറങ്ങിയോൾ
നാവിന്നു നാദമായോൾ , കാതിന്നീണമായോൾ
ചിരിക്കു താളമായവൾ , കണ്ണീരിന്നുപ്പായവൾ.

എങ്കിലും അറിഞ്ഞതേയില്ല ...

ചുട്ടുപഴുത്ത നിന്റെ നെറുകയിലേക്ക്
ഓമനത്തമിറ്റുന്ന  ഒരുമ്മയടർന്നപ്പോൾ ,
ചുളിയാൻ തുടങ്ങുന്ന വിരലുകൾ
നിന്റെ കവിളുകളിൽ തൂവലായുരുമ്മുമ്പോൾ
ഏതോ താരാട്ടുപാട്ടിന്റെ, എനിക്കറിയാത്ത,
ഈണത്തിലലിഞ്ഞ് ഒരു കുഞ്ഞു മത്സ്യമായ്
വാത്സല്യത്തിന്റെ  ഇളം ചൂടുമേറ്റാ
ജലാശയത്തിൽ നീ  വിരലുണ്ടുറങ്ങുന്നുവോ?

അസ്ഥിത്വം നഷ്‌ടമായ എന്റെ കണ്ണിൽ
വിഹ്വലതകൾ നിറയുമ്പോൾ
കരഞ്ഞു കരഞ്ഞു പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ടേതോ
പ്രേതക്കാഴ്ചയിലേക്ക് ഞാൻ അകന്നു പോകുന്നു! 

Monday, July 29, 2013

ലിഡോസ്കോപ്‌ 

ഉറക്കത്തിന്ടെ പാളികൾ  തുറക്കാനുമടക്കാനുമാവാതെ
ഇരുട്ടിന്റെ തടവറയിൽ പാതിയുണർന്നിരിക്കുന്നു .
ഈ  വഴിയിൽ  നിലാവ് പൊഴിയുമെന്നും
നീണ്ട മണ്‍പാതയിലൂടെ നീയെനിക്കരികിലേക്കോടിയെത്തുമെന്നും
ആശിച്ചു, ദാഹിച്ച് ഞാൻ  തളർന്നിരിക്കുന്നു.

ജന്മമൊരു ഹവിസ്സായി നിവേദിച്ചിട്ടും
വരം നല്കാൻ നീ  വരാത്തതെന്ത് ?
നിനക്ക് ചുറ്റും സ്നേഹത്തിന്റെ മുള്ളുകൾ കൊണ്ട്
വേലിക്കെട്ടുകൾ തീർത്തതാര് ?
ആളുന്ന വേദനയിൽ വാത്സല്യത്തിന്റെ നെയ്യൊഴിച്ചാ
പ്രകാശപൂരത്തിലെന്നെ നിനക്ക് അദൃശ്യയാക്കുന്നതാര് ?

എന്റെ ചോദ്യങ്ങൾ പല്ലി  മുറിച്ചിട്ട വാൽ പോലെ പിടയുന്നു !

സ്വപ്നങ്ങളിൽ മുന്തിരിച്ചാറിറ്റിച്ച്‌
മോഹിപ്പിക്കുന്ന വർണങ്ങൾ ചാലിച്ച്
നീ പോറ്റി  വളർത്തിയ എന്റെ പ്രണയം-
ഇന്ന്, അടുക്കലച്ചുമരിലെ  ചിത്രമെഴുത്തിനു
വികൃതിക്കുട്ടി തപ്പിയെടുത്തോരു  കരിക്കട്ട പോലെ...

ചിതറിത്തൂവിയ സ്വപ്‌നങ്ങൾ പെറുക്കിക്കൂട്ടി  കുഴലിലിട്ട്
സാക്ഷാത്കരിക്കാനാവാതെ പോകുന്ന
നിരവധി അഭിലാഷങ്ങളുടെ
എണ്ണമില്ലാത്ത  രൂപഭേദങ്ങൾ ഇനി കണ്ടു തുടങ്ങട്ടെ
നിറഞ്ഞു കവിയുന്ന ഇരുട്ടിൽ ഈ ചാരുകസേരയിൽ
ഒരു തുണ്ട് ഇരുളായി മാറി , പ്രതീക്ഷയുടെ ഒരു കണ്ണ് മാത്രം തുറന്ന്
എന്റെ സ്വപ്നങ്ങളുടെ ചോരചിന്തിയ  ഭാവഭേദങ്ങൾ
ഞാൻ കണ്ടുതുടങ്ങട്ടെ ... 

Tuesday, March 12, 2013

ഒരു പ്രണയദിനത്തിന്‍റെ  നഷ്ടം 


കുഞ്ഞുനക്ഷത്രമേ
നിന്‍റെയച്ഛന്‍റെ  കൈക്കുമ്പിളില്‍
എന്‍റെ  ഹൃദയം  വിതുമ്പുമ്പോഴും
നീ എന്നില്‍ തുടിച്ചിരുന്നു .

സ്നേഹസാഫല്യമേ
നിന്‍റെ  ജീവന്‍ യാചിക്കാനാവാതെ
ഉള്ളുരുകി അമ്മ മെഴുകുതുള്ളിയായടര്‍ന്നത്‌
നീയറിഞ്ഞുവോ?

മരുന്നുഗന്ധങ്ങള്‍ക്കിടയില്‍  പ്രതീക്ഷയറ്റ്
നിന്‍റെ  പിറവിപോലുമറിയാതെ
ഞാനൊരു ശവമായുറങ്ങുമ്പോള്‍
മുറികള്‍ക്കപ്പുറം  ആദിയറിയാതെ
നീ കരഞ്ഞു തളര്‍ന്നുവോ ?

എന്‍റെ നോവിന്‍റെ  പുഷ്പമേ
വാത്സല്യം  ചുരത്താന്‍ കൊതിച്ച  നെഞ്ചില്‍
ഒടുങ്ങാത്ത നൊമ്പരമായ്‌ നീ
മിഴിയടച്ചകന്നപ്പോള്‍
ഒരു പിടി പൂക്കള്‍ നിനക്ക് നല്‍കാനാവാതെ
നീയൊന്നിച്ചു  ഞാന്‍ കണ്ട മാമ്പഴക്കാലത്തെ
ശപിച്ചു ഞാന്‍  തളര്‍ന്നു .

ഇനിയുള്ള  ഓരോ പ്രണയദിനത്തിലും
തീരാത്ത വ്യഥയായ്‌  തേങ്ങലായ്
നീയൊഴുകിയെത്തും
നിനക്കായ്‌  കരുതിയ  താരാട്ടുപാട്ടുകള്‍
അപ്പോഴും തൊണ്ടയില്‍ കുരുങ്ങിനില്‍ക്കും

എന്‍റെ വസന്തമേ
മേഘങ്ങളുടെ തേരില്‍ നീയകന്നു പോകുമ്പോഴും
അകലെ പ്രകാശമായ് ജ്വലിക്കുമ്പോഴും
എന്‍റെ  വാത്സല്യം  നിന്നെ ചെപ്പിലടക്കും
എന്‍റെ  കണ്ണുനീര്‍  വീണു  നീയെന്‍റെ  മുത്തായി  മാറുവാന്‍
എപ്പൊഴുമെന്‍റെ ഹൃദയം  കാതോര്‍ത്തിരിക്കും
നിനക്കാവാതെ പോയൊരാ  വിളിയൊന്നു  കേള്‍ക്കുവാന്‍ ...


                                                                                                                05. 03 2013 

Friday, February 8, 2013

വീട് 

അതൊരു  താവളമാണ്
ആള്‍ക്കൂട്ട ത്തില്‍  തനിച്ചാവുമ്പോള്‍
കൈകളി ലെ ന്നെ യൊതു ക്കുന്ന  പോ റ്റ മ്മയാണ് .

നോക്കിലും  വാക്കിലും  നോവുകിനിയുമ്പോ ഴൊ ക്കെയും
തേങ്ങി ക്കരയാന്‍  ത ലോ ട ലാവുന്ന
തൂവല്‍ക്കിടക്കയാണ് .
ഇഷ്ടമുള്ളതൊക്കെ  വെച്ചുണ്ടാക്കി
വയ റുനി റക്കാ ന്‍  സ്വാദു കിനിയുന്ന ഗന്ധമേകി
കലമ്പിച്ചിരിക്കുന്ന  അടുക്കളയാണ്‌ .

മനസ്സു  കരയുമ്പോള്‍ , ഞാനൊ റ്റ ക്കാവു മ്പോള്‍
നെറുകയില്‍ പെയ്തിറ ങ്ങി യെ ന്നെ പ്പു ണ രുന്ന
മഴത്തുള്ളി മണി കളാ ണ് .
ചുട്ടുപൊള്ളുന്ന  നെറ്റിയില്‍
നിലാവിറ്റി ച്ചു  തരുന്ന  തണുത്ത  സാന്ത്വനമാണ്

എന്നുമെപ്പോഴും  അനുവാദമില്ലാതെ -
യോടി ക്കയറാ ന്‍  കരുത്തു  നല്‍കുന്ന  വിശ്വാസമാണ് .
അന്തിനേരം  കൂടണയുന്ന  കൂട്ടര്‍ക്കത്
വിലയേതുമില്ലാത്ത  വെറും മേല്‍വിലാസം !
പക്ഷേ ...
ഒരു താക്കോല്‍ ത്തു രുമ്പി ന്‍റെ  സുരക്ഷയില്ലാ ത്തവ ര്‍ ക്കത്
ഒരു സ്വപ്ന മാണ്-
നെഞ്ചിനുള്ളില്‍  കനക്കുന്ന  നൊമ്പരമാണ് !




Thursday, January 24, 2013

വിരഹം 

നീയകന്നിരിക്കുന്ന മാത്ര കളൊക്കെ യും 
കടല്‍ വെള്ളത്തില്‍  മുക്കിയെടുത്ത നൂല്‍  കോര്‍ത്ത 
സൂചികൊണ്ടാ ത്മാ വ്  തുന്നി ക്കൂ ട്ടും  പോലെ 

നിന്‍റെ  വിഷാദ ത്തിന്‍റെ യോരോ  കണികയിലും 
മുള്ളുകള്‍ വരിഞ്ഞു മുറുക്കിയ ഹൃദയം 
നിണ ച്ചാ ലു ക ളൊ ഴു ക്കു ന്നു 

നിന്‍റെ  കണ്ണീര്‍ മേഘങ്ങള്‍  പെയ്യാതെ പെയ്യുമ്പോള്‍ 
ആളി ക്കത്തു ന്ന  സ്വപ്‌നങ്ങള്‍ ക്കുമേല്‍ 
പേമാരി പതിക്കുന്നു 

നിന്‍റെ  കോ പ ത്ത രി ക ളോ രോ ന്നും  ജ്വലിച്ചു യരുമ്പോള്‍ 
എന്റെ പ്രാണന്‍റെ  കൂട്ടില്‍ 
ശൈത്യം കന ക്കുന്നു 

നീയ കലാ ന്‍  തുട ങ്ങുമ്പോള്‍  വഴിക ളൊ ടു ങ്ങുന്നു 
നീ കരഞ്ഞു തുടങ്ങുമ്പോള്‍ 
ഹൃദയ മുടഞ്ഞു  ചിതറുന്നു 
നിന്‍റെ  പ്രാണന്‍  പിടയുന്ന നിമിഷം 
എന്‍റെ  മേല്‍ ശ വ ക്കച്ച  വീഴുന്നു 

സ്നേഹമേ , ദീപ്ത  സൗ ന്ദ ര്യ മേ 
എന്നെ ന്നും  എന്‍റെ യാ ത്മാ വ് 
നിന്നില്‍ വസി ച്ചെ ങ്കില്‍