Saturday, January 30, 2010

ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാന്‍ നീ വിളിച്ചു
കേട്ടപാതി ഞാന്‍ ഓടി വന്നു
മുന്തിരിവള്ളികള്‍ പൂത്തോഎന്നും മാതള നാരകം തളിര്തോയെന്നും
നോക്കാന്‍ നീ എന്നെ തോട്ടത്തിലേക്ക് കൊണ്ടുപോയി.
പോകും മുന്‍പേ നീ ഒരു വാഗ്ദാനം തന്നെന്നെ കൊതിപ്പിച്ചു.

ആ തോപ്പിലെത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍
നീ മാഞ്ഞു പോയിരുന്നു.
കാവല്‍ക്കാര്‍ കൂട്ടമായി വന്നെന്നെ അടിച്ചു മുറിവേല്‍പ്പിച്ചു
എന്റെ മൂടുപടം വലിച്ചുകീറി
ഞാന്‍ കരഞ്ഞില്ല

അവര്‍ പോയപ്പോള്‍ ഞാനറിഞ്ഞു
അവിടെ മുന്തിരിവള്ളികലില്ല
മാതള നാരകങ്ങലില്ല
അതൊരു ഗ്രാമവുമല്ല
ഒന്നും എന്നെ വേദനിപ്പിച്ചില്ല
പക്ഷെ നീ നിറവ്ഏറ്റാതെ പോയ വാഗ്ദാനം
എന്നെ കരയിക്കുന്നു: ഇന്നും എപ്പൊഴും!
ഈ പാമ്പിന്‍ പുറ്റ്കള്‍ക്കിടയില്‍
നിന്റെ പ്രണയം നീ തരുന്നതും കാത്തു
ഇന്നും ഞാന്‍ തപസ്സിരിക്കുന്നു...

Thursday, January 28, 2010

പെണ്മ

കനത്ത കണ്ണടക്കുള്ളിലെ നീണ്ട മിഴികള്‍
കരി മഷി കൊണ്ട് കരയിട്ടു
തെല്ലൊരു നനവോടെ
നിന്നെ നോക്കുന്നു...
നീ അറിഞ്ഞതേയില്ല. അറിയുന്നുമില്ല.
എന്റെ കൊലുസിന്റെ ശബ്ദം
നിന്റെ കാത്‌കളില്‍വന്നലച്ചതെയില്ല.

നിന്റെ നായികാ സങ്കല്‍പ്പങ്ങള്‍
നീണ്ട മുടി നാരുകളും ചുവപ്പ് പരന്ന
ചുണ്ടുകളും വടിവാര്‍ന്ന പുരികക്കൊടികളും തേടി നീണ്ടു പോയപ്പോള്‍
എന്റെ ചുരുള്‍ മുടിയിഴകളും , നിറം മങ്ങിയ അധരങ്ങളും,
പിന്നെ കനത്ത പുരികങ്ങളും വേദനിച്ചിരുന്നു.

ആയിരം പാട്ടുകള്‍ നിനക്കായി മൂളിയപ്പോള്‍
നിന്റെ കാതിനുള്ളിളിരുന്നാരോ
ആര്‍ക്കോ വേണ്ടി പാടുകയായിരുന്നു.

ഒടുവില്‍ എന്റെ ഹൃദയം നിനക്കായി നുറുങ്ങി വീണപ്പോള്‍
ആ മിടിപ്പുകളും നീ കേട്ടതില്ല
അപ്പോള്‍ നീ പപ്പടം പൊടിച്ചു ചേര്‍ത്ത് ചോറ് ഉണ്നുകയായിരുന്നല്ലോ!!!

പ്രണയം

"ആഴി പോലെ അഗാധവും ആകാശം പോലെ അനന്തവുമാണ്
എന്റെ പ്രണയം"
നീ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

സൂര്യന്റെ താപവും നിലാവിന്റെ കുളിര്‍മയും
കാറ്റിന്റെ തന്റേടവും വേണം പ്രണയത്തിന്.

കണ്ണില്‍ ഞാന്‍ കത്തി നില്‍ക്കുമ്പോഴും
നീ പരിഭവപ്പെടനം ഞാന്‍ നിന്നെ
കാണുന്നില്ല എന്ന്.

നെഞ്ചില്‍ ഞാനെരിഞ്ഞു നില്‍ക്കുമ്പോള്‍
നീ വിതുംബണം ഞാന്‍ ഇനിയും
അകലെയാണെന്ന്.

നിന്നില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കവേ
കാതില്‍ നീ വീണ്ടും പറയണം
ഞാന്‍ നിനക്കൊരു പുതുമയാണെന്ന്.

എന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിക്ക്ന്ന
വെയില്നാളങ്ങളെ,
എന്റെ മുടിതുംബുരുംമി നടക്കുന്ന തെന്നല്‍ക്കുരുന്നിനെ,
ജനല്പ്പാളിയില്‍ തട്ടി എന്നെ പുനരുവാനോടിയെതുന്ന മഴതുള്ളി മുത്തുകളെ
എല്ലാം നീ വെറുക്കണം.

ഇവയാണെന്റെ കല്പനകള്‍...
വെറും കല്പനകള്‍!!!!

Sunday, January 3, 2010

ബന്ധം

"ഗുരുത്വാകര്‍ഷണം കണ്ടു പിടിച്ചത് ഐസക് ന്യൂട്ടണ്‍ ആണ്..."
ഗുരുത്വാകര്‍ഷണ സിദ്ധാന്തം
കുട്ടി നിര്‍ത്താതെ വായിച്ചു കൊണ്ടിരുന്നു.

പുല്തുംബിലുംമ്മ വച്ചുരുംമി പ്രണയാതുരയായി നിന്ന
മഞ്ഞുതുള്ളി അത് കേട്ട് തരിച്ചു പോയി.
അവള്‍ വിറച്ചു... വിതുമ്പി... പിടച്ചു... പിന്നെ
പൊട്ടിക്കരഞ്ഞുകൊണ്ടുടഞ്ഞു വീണു...
ഒപ്പം സമസ്ത ലോകവും....

പേടി

കൂട്ടുകാരി പിറുപിറുക്കുന്നത് കേട്ടോ
അവള്‍ക്കിനിയും കാത്തു നില്ക്കാന്‍ നേരമില്ലെന്
പോയ്കൊള്ലാന്‍ ഞാന്‍ പറഞ്ഞതാ. പിന്നെയും നോക്കി നില്‍ക്കുന്നു
അവള്‍ക്കു കാണാമല്ലോ ഞാന്‍ തേടുന്നത് എനിക്കിത് വരെ കിട്ടിയില്ലെന്ന്
പിന്നെയും എന്തിനാണ് കാത്തു നിക്കുന്നത്? പോയ്ക്കൂടെ... പേടിത്തൊണ്ടി !
മഴ മണക്കുന്നു... ഇന്ന് ഉറപ്പായും തകര്‍ത്തു പെയ്യും...
മിന്നല്‍പ്പിണരുകള്‍ അടര്‍ന്നു വീഴും....
കൂട്ടുകാരി അക്ഷമയോടെ ഉലാത്തുന്നു.
ഉടനെ മാനം മണ്ണ് തൊടും
ഹോ അതിനു മുന്‍പേ എനിക്കത് കണ്ടുപിടിക്കണം-
ആ ആമത്തോട്‌.