Sunday, January 3, 2010

പേടി

കൂട്ടുകാരി പിറുപിറുക്കുന്നത് കേട്ടോ
അവള്‍ക്കിനിയും കാത്തു നില്ക്കാന്‍ നേരമില്ലെന്
പോയ്കൊള്ലാന്‍ ഞാന്‍ പറഞ്ഞതാ. പിന്നെയും നോക്കി നില്‍ക്കുന്നു
അവള്‍ക്കു കാണാമല്ലോ ഞാന്‍ തേടുന്നത് എനിക്കിത് വരെ കിട്ടിയില്ലെന്ന്
പിന്നെയും എന്തിനാണ് കാത്തു നിക്കുന്നത്? പോയ്ക്കൂടെ... പേടിത്തൊണ്ടി !
മഴ മണക്കുന്നു... ഇന്ന് ഉറപ്പായും തകര്‍ത്തു പെയ്യും...
മിന്നല്‍പ്പിണരുകള്‍ അടര്‍ന്നു വീഴും....
കൂട്ടുകാരി അക്ഷമയോടെ ഉലാത്തുന്നു.
ഉടനെ മാനം മണ്ണ് തൊടും
ഹോ അതിനു മുന്‍പേ എനിക്കത് കണ്ടുപിടിക്കണം-
ആ ആമത്തോട്‌.

1 comment:

  1. അതെ, പുറംചട്ട വേണ്ടതാണ് നിശ്ചയമായും...നിലനില്പിന് അനിവാര്യമാനത്..അന്വേഷിച്ചു കൊണ്ടേ ഇരിക്കുക

    ReplyDelete