Sunday, January 3, 2010

ബന്ധം

"ഗുരുത്വാകര്‍ഷണം കണ്ടു പിടിച്ചത് ഐസക് ന്യൂട്ടണ്‍ ആണ്..."
ഗുരുത്വാകര്‍ഷണ സിദ്ധാന്തം
കുട്ടി നിര്‍ത്താതെ വായിച്ചു കൊണ്ടിരുന്നു.

പുല്തുംബിലുംമ്മ വച്ചുരുംമി പ്രണയാതുരയായി നിന്ന
മഞ്ഞുതുള്ളി അത് കേട്ട് തരിച്ചു പോയി.
അവള്‍ വിറച്ചു... വിതുമ്പി... പിടച്ചു... പിന്നെ
പൊട്ടിക്കരഞ്ഞുകൊണ്ടുടഞ്ഞു വീണു...
ഒപ്പം സമസ്ത ലോകവും....

1 comment:

  1. എല്ലാ മഞ്ഞുതുള്ളികളും ഭുമിയിലെക്ക് വന്നുപതുക്കുന്നില്ല എന്ന് ഇപ്പോഴെങ്കിലും വിശ്വാസം വന്നു കാണുമെന്ന് കരുതട്ടെ

    ReplyDelete