"ആഴി പോലെ അഗാധവും ആകാശം പോലെ അനന്തവുമാണ്
എന്റെ പ്രണയം"
നീ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
സൂര്യന്റെ താപവും നിലാവിന്റെ കുളിര്‍മയും
കാറ്റിന്റെ തന്റേടവും വേണം പ്രണയത്തിന്.
കണ്ണില്‍ ഞാന്‍ കത്തി നില്‍ക്കുമ്പോഴും
നീ പരിഭവപ്പെടനം ഞാന്‍ നിന്നെ
കാണുന്നില്ല എന്ന്.
നെഞ്ചില്‍ ഞാനെരിഞ്ഞു നില്‍ക്കുമ്പോള്‍
നീ വിതുംബണം ഞാന്‍ ഇനിയും
അകലെയാണെന്ന്.
നിന്നില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കവേ
കാതില്‍ നീ വീണ്ടും പറയണം
ഞാന്‍ നിനക്കൊരു പുതുമയാണെന്ന്.
എന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിക്ക്ന്ന
വെയില്നാളങ്ങളെ,
എന്റെ മുടിതുംബുരുംമി നടക്കുന്ന തെന്നല്‍ക്കുരുന്നിനെ,
ജനല്പ്പാളിയില്‍ തട്ടി എന്നെ പുനരുവാനോടിയെതുന്ന മഴതുള്ളി മുത്തുകളെ
എല്ലാം നീ വെറുക്കണം.
ഇവയാണെന്റെ കല്പനകള്‍...
വെറും കല്പനകള്‍!!!!
Thursday, January 28, 2010
Subscribe to:
Post Comments (Atom)
കവിതകള്‍ അതിമനോഹരം............
ReplyDeleteപ്രണയ തീവ്രത ഓരോ വാക്കിന്റെയും ഭാരം ഇരട്ടിയാക്കുന്നു.