Thursday, January 28, 2010

പെണ്മ

കനത്ത കണ്ണടക്കുള്ളിലെ നീണ്ട മിഴികള്‍
കരി മഷി കൊണ്ട് കരയിട്ടു
തെല്ലൊരു നനവോടെ
നിന്നെ നോക്കുന്നു...
നീ അറിഞ്ഞതേയില്ല. അറിയുന്നുമില്ല.
എന്റെ കൊലുസിന്റെ ശബ്ദം
നിന്റെ കാത്‌കളില്‍വന്നലച്ചതെയില്ല.

നിന്റെ നായികാ സങ്കല്‍പ്പങ്ങള്‍
നീണ്ട മുടി നാരുകളും ചുവപ്പ് പരന്ന
ചുണ്ടുകളും വടിവാര്‍ന്ന പുരികക്കൊടികളും തേടി നീണ്ടു പോയപ്പോള്‍
എന്റെ ചുരുള്‍ മുടിയിഴകളും , നിറം മങ്ങിയ അധരങ്ങളും,
പിന്നെ കനത്ത പുരികങ്ങളും വേദനിച്ചിരുന്നു.

ആയിരം പാട്ടുകള്‍ നിനക്കായി മൂളിയപ്പോള്‍
നിന്റെ കാതിനുള്ളിളിരുന്നാരോ
ആര്‍ക്കോ വേണ്ടി പാടുകയായിരുന്നു.

ഒടുവില്‍ എന്റെ ഹൃദയം നിനക്കായി നുറുങ്ങി വീണപ്പോള്‍
ആ മിടിപ്പുകളും നീ കേട്ടതില്ല
അപ്പോള്‍ നീ പപ്പടം പൊടിച്ചു ചേര്‍ത്ത് ചോറ് ഉണ്നുകയായിരുന്നല്ലോ!!!

3 comments:

  1. സ്വയം തിരിച്ച്ചരിയുന്നതല്ലേ പെണ്മ? മറ്റൊരാളെ അത് തിരിച്ച്ചരിയുന്നതിനു വേണ്ടിയുള്ള സബ്ജെക്റ്റ് പൊസിഷനില്‍ നിര്‍ത്തിയാല്‍ ചില കുഴപ്പങ്ങള്‍ ഇല്ലേ?

    ReplyDelete
  2. Thank u very much for the comment. Agree with u to some extend. But sometimes I feel that femininity works in this way too. :)

    ReplyDelete
  3. angikarikkapeduka ennathu valiya bhagyam. athu senhathinuvendiyakumbol shtree adimayakunnu....paramasathyam.

    ReplyDelete